ചെന്നീർക്കര- ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി തുമ്പമൺ നോർത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ്. വോളിണ്ടിയർമാരുമായി ചേർന്ന് തുണി സഞ്ചി വിതരണവും പ്ലാസ്റ്റിക് നിർമ്മാർജന ബോധവത്കരണവും നടത്തി. വാർഡ് മെമ്പർ ഓമനക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗംഗ ആർ. റ്റി. അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ സജീവ് സ്വാഗതം പറഞ്ഞു.