തിരുവല്ല: മുക്കാട്ട് കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നാളെ രാവിലെ 10 മുതൽ മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടക്കും. കാർഷിക സർവകലാശാല ഡപ്യൂട്ടി രജിസ്ട്രാർ പി.ബി അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണർ എസ്.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും