പത്തനംതിട്ട : നഗരസഭയുടെ മാർക്കറ്റ് നവീകരണത്തിന് ഭരണാനുമതിയായെന്ന് വീണാ ജോർജ് എം.എൽ.എ അറിയിച്ചു. എം.എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് 99 ലക്ഷം രൂപ അനുവദിച്ചത്. കോസ്റ്റൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർവ്വഹണ ചുമതല. നിലവിലുള്ള കെട്ടിടം പൊളിച്ചാണ് 5600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആധുനികമായ മോഡേൺ ഹൈജീനിക്ക് മാർക്കറ്റ് നിർമിക്കുന്നത്. ഫിഷ് സ്റ്റാളുകളും മീറ്റ് സ്റ്റാളുകളും നിർമിക്കും. കൂടാതെ മത്സ്യ വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് വസ്ത്രം മാറുന്നതിനുള്ള പ്രത്യേകം മുറികൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവ നിർമ്മിക്കും.