04-teachers-sports

ഇരവിപേരൂർ: കെ.എസ്.ടി.എ.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അദ്ധ്യാപക കായിക മേളയിൽ റാന്നി ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
പത്തനംതിട്ട ഉപജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികുമാർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം സി.റ്റി.വിജയാനന്ദൻ, ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ, സെക്രട്ടറി രാജൻ ഡി. ബോസ്, ജില്ലാ ഭാരവാഹികളായ എസ്.രാജേഷ്, ബിനു ജേക്കബ് നൈനാൻ, പി.ജി.ആനന്ദൻ, കെ.എൻ.അനിൽകുമാർ, കൺവീനർ പി.ജി.അനീഷ് ,എ.കെ.പ്രകാശ് എന്നിവർ നേതൃത്വം നൽകി.