തിരുവല്ല: തിരുമൂലപുരം സീമെൻസ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ വൈകിട്ട് 4.30ന് നടക്കും. തിരുമൂലപുരം എസ്.എൻ.വി സ്കൂൾ ഗ്രൗണ്ടിൽ എറണാകുളം പൾസ് ചാരിറ്റബിൾ ട്രസ്റ്റ് ബൊക്കാ ജൂനിയേഴ്സ് ചങ്ങനാശേരിയെ നേരിടും. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരികളായ പി.എസ് നായർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി ഇൻസ്പെക്ടിംഗ് ആഫീസർ എസ്. രവീന്ദ്രൻ സമ്മാനദാനം നിർവഹിക്കും. എൻ.എം രാജു മുഖ്വാതിഥിയാകും. വി.കെ പങ്കജാക്ഷിയമ്മ, സന്തോഷ് ഐക്കര പറമ്പിൽ തുടങ്ങിയവർ സംസാരിക്കും. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ടി.എഫ്.സി പത്തനാപുരത്തെ ബൊക്കാ ജൂനിയേഴ്സ് ചങ്ങനാശേരി പരാജയപ്പെടുത്തി. എം.ജി യൂണിവേഴ്സിറ്റി താരം നിംഷാദ് വിജയഗോൾ നേടി. ഡിവൈ.എസ്പി ജെ ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ എഫ് എ വൈസ് പ്രസിഡന്റ് റെഞ്ചി കെ.ജേക്കബ് അധ്യക്ഷത വഹിച്ചു. ശനിയാഴ്ച വൈകിട്ട് 4ന് ജൂനിയർ ഫൈനലും 5ന് വെറ്ററൻസ് മത്സരവും നടക്കും.