കൊടുമൺ: അങ്ങാടിക്കൽ വടക്ക് കൊച്ചുകല്ലിൽ വീട്ടിൽ പരേതരായ പി. ബേബിയുടെയും ഏലിക്കുട്ടിയുടെയും മകൻ വാഹനാപകടത്തിൽ മരിച്ച ബി.തോമസിന്റെ (പൊടിമോൻ - 48) സംസ്കാരം നാളെ 2ന് നെടുമൺകാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.പത്തനംതിട്ട ഇൻഡസ് ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥനും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (ഐ) കൊടുമൺ പഞ്ചായത്ത് അഞ്ചാം വാർഡ് പ്രസിഡന്റുമാണ്. ഭാര്യ: പ്രീതി തോമസ്, വകയാർ താന്നിവിള പടിഞ്ഞാറ്റേതിൽ കുടുംബാംഗം. മക്കൾ: റ്റീനാ മെറിൻ തോമസ് (എസ്. എൻ. വി. എച്ച്. എസ്. അങ്ങാടിക്കൽ വിദ്യാർത്ഥിനി), റ്റിബിൻ കെ.തോമസ് (ഹോളി ഏഞ്ചൽസ്, അടൂർ വിദ്യാർത്ഥിനി). സഹോദരങ്ങൾ: ജോർജുകുട്ടി, ജോസ്, ജോളി, മിനി.