തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവിക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളുടെ ഭാഗമായി സംക്രമ എഴുന്നള്ളത്ത് ആരംഭിച്ചു. എഴുന്നള്ളത്തിനോട് അനുബന്ധിച്ച് കളമെഴുത്തും പാട്ടും ക്ഷേത്ര സന്നിധിയിൽ നടത്തി. പഞ്ചവർണപ്പൊടികൾ കൊണ്ട് ഭദ്രകാളിയുടെ കളം വരച്ചശേഷം ഭദ്രയെ സ്തുതിച്ച് പാടുകയും ദേവതാവേശത്തോടെ പിന്നീട് കളം മായ്ക്കുകയും ചെയ്യുന്നതാണ് കളമെഴുത്തും പാട്ടും നടത്തുന്ന രീതി. നാടിന്റെ ദോഷനിവാരണത്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം.