മെഴുവേലി: ഇരുപതു വർഷമായി തരിശായിക്കിടന്ന മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിലെ നല്ലാനിക്കുന്നു മുതൽ ശ്രീബുദ്ധാ എൻജിനിയറിംഗ് കോളജ് വരെയുള്ള പാടശേഖരം ( ഇലവംതിട്ട) പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇലവുംതിട്ട പാടശേഖര സമിതിയുടേയും പ്രവർത്തനഫലമായി കൃഷിയിറക്കി. വിത്തുവിത ചടങ്ങിൽ മുൻ എം.എൽ.എ കെ.സി രാജഗോപാലൻ,പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണകുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിങ്കി ശ്രീധർ,കർഷക സംഘം പ്രസിഡന്റ് വി.വിനോദ് കെ.എസ്.കെ.ടി.യു പ്രസിഡന്റ് എൻ.സി.കുട്ടൻ,പാടശേഖര സമിതി പ്രസിഡന്റ് പ്രൊഫ.ഡി.പ്രസാദ്, സെക്രട്ടറി അഭിലാഷ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സ്റ്റാലിൻ. കൃഷി അസിസ്റ്റന്റ് ബിജു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.