പത്തനംതിട്ട : തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുകയും ദൈനംദിനമുണ്ടാകുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനവ് വരുത്തി ജനജീവിതം ദുസഹമാക്കിയ കേന്ദ്രസർക്കാരിനെതിരെ മോട്ടോർ മേഖലയിലെ തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്ന് ജനുവരി 8ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം എ.ഷംസുദ്ദീൻ പറഞ്ഞു.മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡിജോൺ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ്‌കുമാർ മലയാലപ്പുഴ,ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്‌കുമാർ,ഡി.സി.ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര,എം.സി.ഷെരീഫ്, ഐ.എൻ.ടി.യു.സി നേതാക്കളായ പി.കെഗോപി,പി.കെ. ഇക്ബാൽ,മോഹൻകുമാർ കോന്നി,അജികുമാർ രണ്ടാംകുറ്റി,നാസർ തോണ്ടമണ്ണിൽ,ഷാജി വായ്പ്പൂര്,എസ്.സുരേഷ്, അജിത് മണ്ണിൽ, കെ.വി.രാജൻ, തേപ്പുപാറ വിജയൻ എന്നിവർ പ്രസംഗിച്ചു.