പത്തനംതിട്ട : നഗരസഭയിൽ നടന്ന വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാൻ മുന്നണി മര്യാദകൾ ലംഘിച്ച് വിട്ടുനിന്നു എന്നത് വാസ്തവ വിരുദ്ധമാണെന്ന് കൗൺസിലർ ദീപു ഉമ്മൻ പറഞ്ഞു. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു എന്നതും തെറ്രാണ്.ഭൂരിപക്ഷം കൗൺസിൽ അംഗങ്ങളും ഈ വിവരം അറിഞ്ഞിട്ടില്ല. യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ളീംലീഗ് ഈ വിവരം അറിഞ്ഞിട്ടില്ല. നഗരസഭയിലെ യു.ഡി.എഫ് ഭരണ സംവിധാനത്തിന്റെ പോരായ്മകൾ ശ്രദ്ധയിൽപ്പെടുത്തിയതിലുള്ള ചിലരുടെ ഇഷ്ടക്കേടാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.വിപ്പ് ലഭിക്കാത്തതിനാലാണ് വിട്ട് നിന്നതെന്നും യു.ഡി.എഫിന് സ്ഥാനം നഷ്ടമാകാതിരിക്കാൻ ബദൽ മാർഗം നിർദേശിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ പാർലമെന്ററി നേതൃത്വം തയാറായില്ല.ജോസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജല്പനങ്ങൾ ദുരുദ്ദേശപരമാണെന്നും ദീപു ഉമ്മൻ ആരോപിച്ചു.