പത്തനംതിട്ട : സി.ആർ.പി.എഫ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം രക്ഷാധികാരി വെട്ടൂർ കെ. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ആർ. ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ. ഗംഗാധരൻ നായർ (രക്ഷാധികാരി), ടി.ആർ. ഗോപാലൻ നായർ (സംസ്ഥാന പ്രസിഡന്റ്), പി.പി. വേലപ്പൻ (ജനറൽ സെക്രട്ടറി), വി.ആർ.സി. നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.