തിരുവല്ല: മല്ലപ്പള്ളി റോഡ് തേർഡ് സെക്ഷന്റെ(ചെങ്ങരൂർമങ്കുഴിപ്പടി റോഡ്) പുനരുദ്ധാരണ പ്രവൃത്തികൾ തുടരുന്നതിനാൽ 6 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ ചെങ്ങരൂർചിറ മുക്കൂർ നെടുങ്ങാടപ്പളളി റോഡിലൂടെ തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ മല്ലപ്പളളി അറിയിച്ചു.