nreg

അടൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ആവശ്യപ്പെട്ടു. എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ എ, മുണ്ടപ്പള്ളി തോമസ്.ഡി.സജി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.അനിമോൻ, അരുൺ കെ.എസ്.മണ്ണടി, ആർ.രാജേന്ദ്രൻ പിള്ള, കെ.പത്മിനിയമ്മ, വിജയ വിൽസൺ, ആർ.ജയൻ ബി.ലത, ജി.രാധാകഷ്ണൻ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, പി .മോഹനൻ നായർ, സന്തോഷ് പാപ്പച്ചൻ, കടമ്പനാട് വിജയകുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റായി എസ്.രാധാകൃഷ്ണനെയും സെക്രട്ടറിയായി ചെങ്ങറ സുരേന്ദ്രനേയും തിരഞ്ഞെടുത്തു.