പത്തനംതിട്ട : വാഴമുട്ടം 1314-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്ലാറ്രിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും പൂർവ നേതൃത്വ സംഗമവും ഇന്ന് നടക്കും. പൂർവ നേതൃത്വ സംഗമം യൂണിയൻ പ്രസിഡന്റ് സി.എൻ സോമനാഥൻ നായർ ഉദ്ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, യൂണിയൻ സെക്രട്ടറി വി.ആർ രാധാകൃഷ്ണൻ നായർ,വനിതാ യൂണിയൻ പ്രസിഡന്റ് പി.സി ശ്രീദേവി,യൂണിയൻ കമ്മിറ്റി അംഗം കെ.ജയകുമാർ, കരയോഗം സെക്രട്ടറി എം.എൻ രവീന്ദ്രൻ നായർ, ഖജാൻജി എം.കെ.മനോജ് കുമാർ, കെ.എൻ തങ്കപ്പൻ നായർ തുടങ്ങിയവർ സംസാരിക്കും.