മല്ല​പ്പള്ളി: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 11ന് 2.30 മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷ മാർഗനിർദ്ദേശ ക്ലാസും പ്രതിഭകളെ ആദരിക്കലും തിരുവല്ല സാൽവേഷൻ ആർമി ഗേൾസ് ഹോമിൽ നടക്കും. സാൽവേഷൻ ആർമി ഡിവിഷൻ കമാൻഡർ മേജർ ഒ.പി ജോൺ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിക്കും.ക്രിസ്മസ് പുതുവത്സര കാർഡ് ഡിസൈനിംഗ് മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ പ്രമാടം നേതാജി എച്ച്.എസ്.എസിലെ സ്‌നേഹ.എസ്.നായർ,കോന്നി ആർ.വി.എച്ച്.എസ്.എസിലെ ഇൻസാം മുഹമ്മദ്, അടൂർ മങ്ങാട് ന്യൂമാൻ സെൻട്രൽ സ്‌കൂളിലെ അർപ്പിത രഞ്ജിത്ത് എന്നിവർക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.