പത്തനംതിട്ട : ജില്ലയിലെ കായിക താരങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയിൽ തീരുമാനമായി. ഒളിമ്പിക് അസോസിയേഷന്റെ കീഴിൽ വരുന്ന വിവിധ കായിക അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ആർ. ജയകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേറ്റ് നോമിനി ഡെ. ജി. ബിപിൻ, അസോസിയേഷൻ കൺവീനർ ആർ. പ്രസന്നകുമാർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി.പി സെബാസ്റ്റ്യൻ, ഷെറീഫ് മുഹമ്മദ്, കടമ്മനിട്ട കരുണാകരൻ എക്സിക്യൂട്ടീവ് അംഗം ആർ. ഗിരീഷ്, ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം കോശി തോമസ്, എസ്. ഷൈൻ, അസോസിയേഷൻ ഭാരവാഹികളായ സി.ഡി ജയൻ, രഞ്ജി കെ. ജേക്കബ്, ജോയി പൗലോസ്, ബിനു രാജ്, ബാബു വടക്കേതിൽ എന്നിവർ സംസാരിച്ചു.