കൊടുമൺ: പഞ്ചായത്തു കേന്ദ്രീകരിച്ചിട്ടുളള ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ അങ്ങാടിക്കൽ സോണൽ ജനറൽ ബോഡിയോഗം നവകേരള ഗ്രന്ഥശാല ആഡിറ്റോറിയത്തിൽ സൊസൈറ്റി ഖജാൻജി കെ.കെ ബാബുസേനപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കൂടി ശശിധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.മഹാത്മ ജനസേവനകേന്ദ്രം ഡയറക്ടർ സി.വി.ചന്ദ്രൻ,വാർഡ് മെമ്പർ ബാലചന്ദ്രൻനായർ,ധന്യാദേവി,ശാന്ത,അശോക് എന്നിവർ സംസാരിച്ചു.ഭവന സന്ദർശനം നടത്തി ദുരിതം അനുഭവിക്കുന്നവരുണ്ടെങ്കിൽ കണ്ടെത്തി സഹായം നൽകുന്നതിന് തീരുമാനിച്ചു.