പെരുനാട്: മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്ക് കുടിവെളള വിതരണം കാര്യക്ഷമമാക്കുന്നതിന് പെരുനാട് പഞ്ചായത്തിൽ സർവകക്ഷിയോഗം വിളിച്ചു. 9ന് രാവിലെ 11ന് മഠത്തുംമൂഴി ഇടത്താവളത്തിൽ നടക്കുന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നദ്ധ സംഘടന ഭാരവാഹികളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി അറിയിച്ചു.