പന്തളം: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വരജിസ്റ്ററിനുമെതിരെ മുസ്ലിം ലീഗ് പന്തളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ പന്തളം പോസ്റ്റോഫീസ് ഉപരോധിച്ചു.ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ് ഉദ്ഘാടനം ചെയ്തു.എസ്.കാസിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സമദ്, പി.എസ്.സിദ്ധിക്ക് റാവുത്തർ,എ.ഷാ ജഹാൻ, എ.കെ.അക്ബർ, മുഹമദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.