തിരുവല്ല: യു.ഡി.എഫിന് പത്തനംതിട്ട നഗരസഭയിൽ ലഭിക്കാമായിരുന്ന സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം എൽ.ഡി.എഫിന് ലഭിച്ചതിന്റെ ഉത്തരവാദിത്വം കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനാണെന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് എൻ.എം.രാജു കുറ്റപ്പെടുത്തി.പാർട്ടി കൗൺസിലർക്ക് വിപ്പ് നൽകേണ്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് എൽ.ഡി.എഫുമായി ഒത്തുകളിച്ചു.യു.ഡി.എഫിന്റെ ജില്ലാ ചെയർമാനായിരിക്കാൻ വിക്ടറിന് യോഗ്യതയില്ലെന്നും മാന്യതയുണ്ടെങ്കിൽ സ്ഥാനം രാജിവയ്ക്കണമെന്നും എൽ.ഡി.എഫിലേക്ക് പാലമിടുന്ന ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകിയതായി എൻ.എം.രാജു അറിയിച്ചു.