പത്തനംതിട്ട : പൊലീസ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പന്തളം പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സ് മൈതാനത്ത് നിർമ്മിച്ച ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി പൊലീസ് റിസോഴ്‌സ് സെന്ററിന്റെയും എടൈപ്പ് ഡോർമിറ്ററിയുടെയും ഉദ്ഘാടനം വീഡയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായി പൊലീസ് സ്റ്റേഷൻ കെട്ടിടം ഇല്ലാത്ത സ്ഥലങ്ങളിൽ കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദമായി കെട്ടിടങ്ങൾ നിർമ്മിക്കും. 2020 ൽ സ്ത്രീ സുരക്ഷ പ്രധാന പരിപാടിയായി പൊലീസ് ഏറ്റെടുക്കണം. ഇതിന് മുന്നോടിയായി പരീക്ഷണ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ഏതു സമയത്തും പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലുള്ള 'സുരക്ഷിത' എന്ന പരിപാടി കൊല്ലത്ത് നടപ്പാക്കി വരുന്നു. ഷാഡോ പൊലീസിംഗ് നടപടികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്തേത് ഉൾപ്പെടെ സംസ്ഥാനത്തെ 15 പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, പന്തളം മുനിസിപ്പൽ ചെയർപേഴ്‌സൺ ടി.കെ സതി, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, പന്തളം മുനിസിപ്പൽ കൗൺസിലർ ലസിത , മുൻ എം.എൽ.എ പി.കെ കുമാരൻ,
ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ്, പത്തനംതിട്ട ഡി.വൈ.എസ്.പി: കെ.സജീവ്, തിരുവല്ല ഡി.വൈ.എസ്.പി: ജെ. ഉമേഷ് കുമാർ, അടൂർ ഡി.വൈ.എസ്.പി: ജവാഹർ ജനാർദ്ദ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി: ആർ.സുധാകരപിള്ള, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി: ആർ. പ്രദീപ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി: ആർ.ജോസ്, ഡി.എച്ച്.ക്യൂ. അസി.കമാണ്ടന്റ് കെ.സുരേഷ് കുമാർ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ന്യൂഅമാൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജി.ജയചന്ദ്രൻ, കെ.പി.എ ജില്ല പ്രസിഡന്റ് ടി.എൻ അനീഷ്, കെ.പി.എ ജില്ല സെക്രട്ടറി ബി. സഖറിയ, റസിഡന്റ് അസോസയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജെ.ജയകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.ജെ. ഷാജഹാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം. മജീദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനമൈത്രി പൊലീസ് സ്റ്റേഷൻ ലൈബ്രറിയിലേക്ക് പന്തളം മീഡിയ സെന്റർ നൽകിയ പുസ്തകങ്ങൾ ഭാരവാഹികളിൽ നിന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഏറ്റുവാങ്ങി.