മല്ലപ്പള്ളി: മല്ലപ്പള്ളി മങ്കുഴിപ്പടി - ചെങ്ങരൂർ റോഡിൽ ബി.എം.ആൻഡ് ബി.സി ടാറിംഗ് നടക്കുന്നതിനാൽ നാളെ മുതൽ പ്രവർത്തികൾ പൂർത്തിയാകുവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ ചെങ്ങരൂർ - മുക്കൂർ - നെടുങ്ങാടപ്പള്ളി വഴി പോകണം.