പത്തനംതിട്ട: പ്ലാ​സ്റ്റി​ക് വി​മു​ക്ത കേര​ളം എ​ന്ന ആശ​യം സാദ്​ധ്യ​മാ​ക്കാൻ പ​ത്ത​നം​തി​ട്ട​യി​ലെ വി​മു​ക്ത​ഭ​ടന്മാർ ചേർ​ന്ന് ര​ജി​സ്റ്റർ ചെയ്​ത എ​ക്‌​സ് ക്ലീൻ പ​ത്ത​നം​തി​ട്ട പ്രൈവ​റ്റ് ലി​മി​റ്റ​ഡിന്റെ പ്ര​വർത്ത​നം പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യിൽ ആ​രം​ഭിച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളിൽ നി​ന്ന് പ്ലാ​സ്റ്റിക്, പൊ​ട്ടി​യ​തും അല്ലാ​ത്ത​തു​മാ​യ ചില്ല് കു​പ്പികൾ, പേ​പ്പർ പാ​ക്കിം​ഗ് ക​വ​റു​കൾ, എല്ലാവി​ധ ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ എന്നിവ സം​ഭ​രിച്ച് സം​സ്​ക​രിക്കു​ക എ​ന്ന​താ​ണ് ക​മ്പ​നി​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യം. പി. എൻ. വാ​സു​ക്കു​ട്ടൻ നായർ, പി. എസ്. പു​ഷ്​പ​രാജൻ, പി.ടി. ബാ​ബു എ​ന്നി​വർ നേ​തൃത്വം നൽകി.