05-road
ചിറ്റാർ ഗ്രാമപഞ്ചായത് ഓഫീസിന് മുന്നിലൂടുള്ള റോഡ്‌

ചിറ്റാർ : ചിറ്റാർ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെയുള്ള റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചിറ്റാറിൽ നിന്നും മണക്കയം, പാമ്പിനി, പന്നിയാർ എന്നിവിടങ്ങളിലേക്ക് എത്തുവാനുള്ള എളുപ്പമാർഗവും ഈ റോഡിലൂടെയാണ്.
കുണ്ടും കുഴിയും മിറ്റിലുകളും ഇളകിക്കിടക്കുന്നതിനാൽ കാൽനടയാത്രപോലും ദുഷ്കരമാണ്. പഞ്ചായത്തുഓഫീസിന് മുന്നിലൂടെ ഒരുകിലോമീറ്റർ ദൂരം കയറ്റമായതിനാൽ ഓട്ടോറിക്ഷ, കാർ, ബൈക്ക് എന്നീ വാഹനങ്ങളും ദുരിതം പേറിയാണ് പോകുന്നത്. ചിറ്റാർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ്, മൃഗാശുപത്രി, കൃഷിഭവൻ, ആയുർവേദാശുപത്രി എന്നീ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് പല ആവിശ്യങ്ങൾക്കായി ഇവിടെയെത്തുന്നത്. റോഡ് തകർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് വില്ലേജ് ഓഫീസിലും ആയുർവേദാശുപത്രിയിലും എത്തുന്ന പ്രായമായ ആളുകളെയാണ്.ചിറ്റാർ പഞ്ചായത്തിന്റെ മൂക്കിന് താഴെയുള്ള റോഡുകളും സഞ്ചാരയോഗ്യമാക്കാൻ കഴിയാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.