അറന്തക്കുളങ്ങര ഗവ. സ്​കൂൾ
മന്ദിര ശിലാസ്ഥാപനം 9ന്

കൊടുമൺ : അറന്തക്കുളങ്ങര ഗവ.എൽ.പി.സ്​കൂളിലെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം 9 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കു. വീണാ ജോർജ് എ.എൽ.എ ഐ.ടി ലാബിന്റെ ഉദ്ഘാടനം നിർവഹിക്കും. 'തുറന്ന ഗ്രന്ഥശാല' യുടെ ഉദ്ഘാടനം കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് നിർവഹിക്കും.സംസ്ഥാന സർക്കാർ അനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ചാണ് ശതാബ്ദി സ്മാരക മന്ദിരം നിർമ്മിക്കുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആർ.ബി രാജീവ് കുമാർ, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി. പ്രകാശ്, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ, കൊടുമൺ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌​സൺ ലളിതാ രവീന്ദ്രൻ, പഞ്ചായത്തഗംങ്ങളായ എ.ജി ശ്രീകുമാർ, സഹദേവൻ ഉണ്ണിത്താൻ, ആരതി, വിനി ആനന്ദ്, ജിതേഷ്​കുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ ശാന്തമ്മ, കൊടുമൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എൻ.സലീം, അടൂർ എ.ഇ.ഒ: ബി. വിജയലക്ഷ്മി എന്നിവർ പങ്കെടുക്കും.

(പിഎൻപി 3907/19)

കുടുംബ സംഗമം 18ന്

പന്തളം: നഗരസഭ പരിധിയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമം 18ന് നടത്താൻ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ തീരുമാനിച്ചു. ലൈഫ് മിഷൻ കുടുംബ സംഗമത്തിന് മുന്നോടിയായി വിവിധ സംഘാടക കമ്മിറ്റികളും തിരഞ്ഞെടുത്തു.
ലൈഫ് മിഷൻ പദ്ധതിപ്രകാരം ഭവനം ലഭിച്ച നഗരസഭയിലെ ഓരോ കുടുംബത്തിലെയും കുറഞ്ഞത് രണ്ട് കുടുംബാഗങ്ങളെയെങ്കിലും കുടുംബ സംഗമത്തിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും സജ്ജീകരിക്കും. പന്തളം നഗരസഭ ചെയർപേഴ്‌​സൺ ടി.കെ സതിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ സി.പി സുനിൽ, ജില്ലാ വ്യവസായ ഓഫീസർ ഡി.രാജേന്ദ്രൻ, നഗരസഭ സെക്രട്ടറി ബിനുജി തുടങ്ങിയവർ പങ്കെടുത്തു.


പൂന്തോട്ട പരിപാലനം

പത്തനംതിട്ട: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സർക്കാർ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നടത്തുവാൻ താൽപ്പര്യമുളള ഏജൻസികൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡെപ്യൂട്ടി ഡയറക്ടർ , വിനോദസഞ്ചാര വകുപ്പ് , ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ പത്തനംതിട്ട, പിൻ 689 645 എന്ന വിലാസത്തിൽ ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം.
ഫോൺ : 0468 2326409.