അടൂർ: പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമത്ത് നിന്ന് അനധികൃതമായി പച്ചമണ്ണ് ഖനനം നടത്തി കടത്തുകയായിരുന്ന മണ്ണുമാന്ത്രി യന്ത്രവും ടിപ്പർ ലോറികളും അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്ധിന്റെ നേത്യത്വത്തിൽ പിടികൂടി. വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി ശരവണൻ (30), തൊടിയൂർ ലക്ഷം വീട്ടിൽ രഘു (41), മാമൂട് വല്യത്തൂതെക്കേതിൽ വിനോദ് (39) എന്നിവരെ അറസ്റ്റ് ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മണ്ണെടുപ്പ് നടന്നു വരികയാണെന്ന പരാതി ഏറെ നാളുകളായുണ്ട്.