ചെങ്ങറ: അട്ടച്ചാക്കൽ ​ കുമ്പളാംപൊയ്ക റോഡ് ടാറിഗ് നടത്തി ആഴ്ചകൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ബി.ഡി.ജെ.എസ്. കോന്നി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അജേഷ് എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി. സോമനാഥൻ, സുരേഷ് തരംഗിണി, സരള പുരുഷോത്തമൻ , പ്രകാശ് കിഴക്കുപുറം, കുടൽ നോബൽ കുമാർ, സിജു മുളന്തറ, സി.ഡി.കമലാസനൻ നിരവേൽ എന്നിവർ സംസാരിച്ചു.