പന്തളം: പന്തളം നഗരസഭയിലെ നലാം വാർഡിലെ വാലിൽപ്പടി​ആനക്കാരന്റെ അയ്യത്ത് പടി റോഡ് അടിയന്തരമായി നന്നാക്കണമെന്ന് സി.പി.എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പന്തളം ​മാവേലിക്കര റോഡുമായി മുളമ്പുഴ,മങ്ങാരം വടക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് വാലിൽപ്പടി ​ആനക്കാരന്റെപടി റോഡ്.മുളമ്പുഴ ഭാഗത്ത് ഉള്ളവർക്ക് പന്തളം ജംഗ്ഷനിൽ പോകാനുള്ള വഴിയാണിത്. മഴക്കാലത്ത് വെള്ളം കെട്ടി നിന്നാണ് റോഡ് തകർന്നത്.വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്യതത്. പന്തളം മഹാദേവർ ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴി കൂടിയാണിത്. കാൽ നടയാത്രയും വാഹനയാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. അടിയന്തരമായി റോ‌ഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാണ്.