എഴുമറ്റൂർ : എസ്.എൻ.ഡി.പി 1156 -ാം ശാഖയുടെ നേതൃത്വത്തിൽ ഓരോ ഭവനപൂമുഖത്തും ദൈവദശകം എന്നപദ്ധതിയുടെ ഭാഗമായി ദൈവദശകം കലണ്ടർ എസ്.എൻ.ഡി.പി ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ പ്രകാശനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് സായി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശാഖാ സെക്രട്ടറി കെ.ആർ പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി.വനിതാ സംഘം പ്രസിഡന്റ് അനിതാ പ്രതീഷ്,സെക്രട്ടറി സുമംഗല പ്രകാശ്,ബാലജനയോഗം ശാഖാ കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ ,യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് സനോജ് തുടങ്ങിയവർ പങ്കെടുത്തു.