കോഴഞ്ചേരി: സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 10 മുതൽ 20 വരെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കോഴഞ്ചേരി കാർണിവൽ 2020 ന്റെ പന്തൽ കാൽനാട്ട് കർമ്മവും പൊതുയോഗവും ജില്ലാ പൊലീസ് ചീഫ് ജയദേവ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷാജി മാത്യു പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചന്ദ്രശേഖരകുറുപ്പ്, സാബു ജോർജ്ജ്, ജേക്കബ് ഇമ്മാനുവേൽ, നവീൻ വി.ജോൺ എന്നിവർ നേതൃത്വം നൽകി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ബിജിലി പി. ഈശോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, ക്രിസ്റ്റഫർ ദാസ്, സോണി കൊച്ചുതുണ്ടിയിൽ, ലത ചെറിയാൻ, ലാലൻ ജേക്കബ്, വിനോദ് മണ്ണിൽ, മഞ്ജു വിനോദ്, എം.എ. കുര്യൻ എന്നിവർ പ്രസംഗിച്ചു.