പത്തനംതിട്ട: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല അദ്ധ്യാപക കലോത്സവത്തിൽ പത്തനംതിട്ട ഉപജില്ല ഓവറോൾ ജേതാക്കളായി. കോന്നി ഉപജില്ല രണ്ടാം സ്ഥാനവും വെണ്ണിക്കുളം ഉപജില്ല മൂന്നാം സ്ഥാനവും നേടി. പത്തനംതിട്ട നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ശോഭ കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം സി.ടി. വിജയാനന്ദൻ, ജില്ലാ സെക്രട്ടറി രാജൻ ഡി. ബോസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട്, ബിജി കെ. നായർ, ബിനു ജേക്കബ് നൈനാൻ, പി. ജി. ആനന്ദൻ, കെ. എൻ. അനിൽകുമാർ, കൺവീനർ വി. എ. സുജൻ എന്നിവർ പ്രസംഗിച്ചു.