പത്തനംതിട്ട : അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും കാർഷിക ഉല്പന്നങ്ങളുടെ വില ഇല്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റവും ജി.എസ്.ടിയും കർഷകരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് ജെ.എസ്.എസ് ജില്ലാ കൺവെൻഷൻ വിലയിരുത്തി. ജില്ല സെക്രട്ടറി സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു. ലാലച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സുനിൽ, ശശികുമാർ മക്കപ്പുഴ, ഷാഹുൽ ഹമീദ്, ജോസി ജോയ്, രാമചന്ദ്രൻ നായർ, പി.എസ് ഇന്ദിര, ഏലിയാമ്മ രാജൻ, അശോകൻ അടൂർ, അനിരുദ്ധൻ വടശേരിക്കര, അമ്പിളി ശശിധരൻ എന്നിവർ സംസാരിച്ചു.