പന്തളം:കുളനട മാന്തുക ഗവ.യു.പി സ്‌കൂളിൽ ടാലന്റ് ലാബിനെ ശക്തിപ്പെടുത്തി സർഗ വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ചെണ്ട പരിശീലനം തുടങ്ങി. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ചെണ്ടവാദ്യത്തിൽ പരിശീലനം നൽകുന്നത്. പന്തളം റിയാൻസ് ഓർക്കസ്ട്രയിലെ ഗുരുക്കന്മാരായ രാജൻ കൈതക്കട്, സന്തോഷ് ഇലവുംതിട്ട എന്നിവരാണ് പരിശീല​കർ.പഠന സമയം നഷ്ടപ്പെടുത്താതെ ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം നൽകുന്നത്.ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ മാസം തന്നെ നൃത്തത്തിൽ പരിശീലനം നടത്തി വരുന്നു.ചെണ്ട പരിശീലനത്തിന്റെ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപകരായ മഞ്ജു റാണി,ശ്രീജ കർത്ത,നിഷ ഹണി,വീണ,രജനി എന്നിവർ പ്രസംഗിച്ചു.