പന്തളം: പന്തളം ചങ്ങാതി റസിഡന്റ്‌സ് അസ്സോസിയേഷൻ അംഗങ്ങൾക്ക് തുണി സഞ്ചി വിതരണം ചെയ്യുന്നു. നാളെ വൈകിട്ട് 4ന് അസ്സോസിയേഷൻ ഹാളിൽ നഗരസഭാ കൗൺസിലർ പന്തളം മഹേഷ് വിതരണോദ്ഘാടനം നിർവ്വഹിക്കും. അസ്സോസിയേഷൻ ഡയറക്ടറിയിൽ പേരുള്ളവർ നേരിട്ടെത്തി ബാഗുകൾ കൈപ്പറ്റണമെന്ന് ഭാരവാഹികൾ അറിയിച്ചു.