പന്തളം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പന്തളം സമിതി രൂപീകരിച്ചു. പന്തളം മങ്ങാരം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ ചേർന്ന യോഗം മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം.ബി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.ആർ.ഷാജി, മഹാമണ്ഡലം വനിതാ സമാജം കൺവീനർ രത്‌നമ്മ വി.പിള്ള,പന്തളം നഗരസഭാ കൗൺസിലർ കെ.ആർ.രവി എന്നിവർ സംസാരിച്ചു.പന്തളം വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി.പൃഥ്വി പാൽ സ്വാഗതവും രാജീവ് പന്തളം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജെ.കൃഷ്ണകുമാർ,കെ.ആർ.രവി (രക്ഷാധികാരിമാർ),എം.ബി.ബിനുകുമാർ (ഓർഗനൈസിംഗ് സെക്രട്ടറി), ജി. പൃഥ്വിപാൽ (പ്രസിഡന്റ്),സുകു സുരഭി,അരുൺ മങ്ങാരം,വി.വിനയകുമാർ (വൈസ് പ്രസിഡന്റുമാർ) രാജീവ് പന്തളം (സെക്രട്ടറി), ശ്യാമളാലയം ഗോപാലകൃഷ്ണൻ നായർ,രൂപേഷ് കുരമ്പാല, അരുൺ കടയ്ക്കാട് (ജോ.സെക്രട്ടറിമാർ),എൻ.സോമശേഖരക്കുറുപ്പ് (ഖജാൻജി),ഹരി കൊട്ടേത്ത്, രാധാകൃഷ്ണൻ നായർ, അരുൺ പൂഴിത്തുറ,ജി. വാസുദേവൻ പിള്ള,നീലകണ്ഠൻ നായർ,കെ.രാജേന്ദൻ (കമ്മിറ്റിയംഗങ്ങൾ),സുശീല സന്തോഷ് (വനിതാ വേദി കൺവീനർ),ലതാവിനയൻ (ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.