arrest
സി.സി സാബു

തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ.തിരുമൂലപുരം ചന്തപ്പറമ്പിൽ വീട്ടിൽ സി.സി സാബു (55) ആണ് അറസ്റ്റിലായത്. ഇയാളുടെ അയൽവാസിയായ 25കാരനായ യുവാവാണ് പീഡനത്തിന് ഇരയായത്.തിരുമൂലപുരം സെന്റ് തോമസ് സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. രഹസ്യഭാഗത്തെ കടുത്ത വേദനമൂലം അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ബന്ധുക്കൾ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പരിശോധനയിൽ യുവാവ് പീഡനവിവരം ഡോക്ടറന്മാരോട് വെളിപ്പെടുത്തുകയായിരുന്നു. മുറിവേറ്റ ഭാഗത്ത് ആറ് തുന്നലകളുണ്ട്.തുടർന്ന് ബന്ധുക്കൾ സാബുവിനെതിരെ പൊലീസിൽ പരാതി നൽകി. കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയ തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം സാബു പീഡിപ്പിച്ചെന്ന യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.