06-nss

വാഴമുട്ടം:​ കേരള സമൂഹത്തിന്റെ ഉന്നതിക്കായി എൻ.എസ്.എസ് വഹിച്ച പങ്ക് സമാനതകൾ ഇല്ലാത്തതാണെന്ന് എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ പറഞ്ഞു. വാഴമുട്ടം 1314​-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച ആഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് അഡ്വ.എ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പൂർവ്വ നേതൃത്വ സംഗമം കരയോഗ യൂണിയൻ പ്രസിഡന്റ് അഡ്വ.സി.എൻ.സോമനാഥൻ നായർ ഉദ്ഘാടനം ചെയ്യ്തു. യൂണിയൻ വൈസ്​ പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, യൂണിയൻ സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ നായർ, വനിതാ യൂണിയൻ പ്രസിഡന്റ് പി. സി. ശ്രീദേവി, യൂണിയൻ കമ്മിറ്റി അംഗം കെ. ജയകുമാർ, കരയോഗം സെക്രട്ടറി എം.എൻ. രവീന്ദ്രൻ നായർ, ഖജാൻജി എം. കെ.മനോജ്കുമാർ, എം. ജി. ഹരിചന്ദ്രൻ നായർ, ജി.രവീന്ദ്രൻനായർ, എം.കെ.സോമസുന്ദരൻനായർ, കെ.പി.ഉത്തമൻകുട്ടിനായർ, കെ.ആർ.രമണിയമ്മ, സതിദേവി ഡി. എം.ആർ.ചന്ദ്രമതിയമ്മ, ഗീതാ ശശികുമാർ എന്നിവർ സംസാരിച്ചു. പൂർവ്വ നേതൃത്വ സംഗമത്തിൽ മുൻ കരയോഗം ഭാരവാഹികളായ എം.പി.വാസദേവൻ നായർ, കെ.ജനാർദ്ദനൻ നായർ, എം.കെ.രാഘവൻ നായർ, പി.കെ.ശിവരാമൻ നായർ, ശൈലേഷ് കുമാർ.എസ്, ബി. പ്രസന്നകുമാർ, ബീനാ സോമൻ എന്നിവർ പങ്കെടുത്തു.