പത്തനംതിട്ട :പരിയാരം കിഴക്ക് 580 ാം എസ്.എൻ.ഡി.പി ശാഖായോഗം വാർഷിക പൊതുയോഗം പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ശാഖായോഗം മന്ദിരത്തിൽ നടന്നു.ശാഖായോഗം പ്രസിഡണ്ട് എം.കെ.ശ്രീലാൽ സ്വാഗതം ആശംസിച്ചു. ശാഖാ സെക്രട്ടറി പി.എൻ.ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും,വരവുചെലവ് കണക്കും,ബഡ്ജറ്റും അവതരിപ്പിച്ചു.പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്,സെക്രട്ടറി ഡി. അനിൽകുമാർ,യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർമാരായ പി.കെ.പ്രസന്നകുമാർ,കെ.എസ്.സുരേശൻ, പി.വി.രണേഷ്,ജി.സോമനാഥൻ,എസ്.സജിനാഥ്,സലീലനാഥ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി എം.കെ.ശ്രീലാൽ പ്രസിഡന്റ്,വി.ജി.ഗോപി വൈസ് പ്രസിഡന്റ്, പി.എൻ.ഗംഗാധരൻ സെക്രട്ടറി,കെ.ചക്രപാണി യൂണിയൻ കമ്മിറ്റി അംഗം എന്നിവരെയും,ശാഖാ കമ്മിറ്റിയിലേക്ക് ഏഴ് പേരെയും,പഞ്ചായത്ത് കമ്മിറ്റിയിലേക്ക് മൂന്നു പേരെയും തിരഞ്ഞെടുത്തു.ശാഖാ വൈസ് പ്രസിഡന്റ് വി.ജി.ഗോപി നന്ദി അറിയിച്ചു.