പ്രക്കാനം: ദേശീയ പൗരത്വ ദേദഗതി നിയമം 2019 ന്റെ യഥാർത്ഥ വസ്തുതകൾ ജനങ്ങളിൽ എത്തിക്കാൻ ബി.ജെ.പി രാജ്യവ്യാപകമായി ആരംഭിച്ച ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായി ചെന്നീർക്കര പഞ്ചായത്തിൽ രണ്ടാം വാർഡിൽ ബൂത്ത് 192ൽ നടത്തുന്ന ഗൃഹ സമ്പർക്കം ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എസ്.പ്രഭാകരൻ തമ്പി ,ബൂത്ത് പ്രസിഡന്റ് കെ.ശിവരാമൻ, ഒ.ബി.സി മോർച്ച പഞ്ചായത്ത് കൺവീനർ ക്ലീറ്റസ് എൻ.ജി, പട്ടികജാതി മോർച്ച പഞ്ചായത്ത് കൺവീനർ സി.കെ.മഹേഷ്, മഹിളാ മോർച്ച ബൂത്ത് പ്രസിഡന്റ് സുകന്യ സുഭാഷ് എന്നിവർ നേതൃത്വം നൽകി.