പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പ മുതൽ സന്നിധാനം വരെ അറുനൂറ് അധിക ലൈറ്റുകൾ സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി സന്നിധാനം അസിസ്റ്റന്റ് എൻജിനീയർ പി.ആർ.രാജീവ് പറഞ്ഞു. പമ്പ മുതൽ സന്നിധാനം വരെ ഇതുവരെ 4,000 ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എൽ ഇ ഡി, ട്യൂബ്, സോഡിയം ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ ജോലികൾക്കായി നിയോഗിക്കും. വൈദ്യുതി വിതരണം തടസമില്ലാതെ പ്രവർത്തിക്കുന്നതിനായി എല്ലാ ട്രാൻസ്‌​ഫോർമർ പോയിന്റുകളിലും ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.