നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 20 ലക്ഷം രൂപ വില വരുന്ന 498 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി കീചെയിൻ രൂപത്തിലാണ് 199 ഗ്രാം സ്വർണം കൊണ്ടുവന്നത്.

അബുദാബിയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി 299 ഗ്രാം സ്വർണം ചങ്ങല രൂപത്തിലാക്കി വിവിധ സാധനങ്ങളോടൊപ്പം ബാഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.