മരട്: പൊളിഞ്ഞുവീഴാൻ ദിവസങ്ങളെണ്ണി കഴിയുകയാണ് മരടിലെ ഫ്ലാറ്റുകൾ. അതേസമയം, പരിസരവാസികളുടെ നെഞ്ചിടിപ്പ് കൂടിവരികയാണ്. മരടിലെ പൊളിച്ചുമാറ്റുന്ന നാല് ഫ്ളാറ്റുകളിൽ നെട്ടൂർ 33-ാം ഡിവിഷനിൽ തട്ടേക്കാട് റോഡിലുളള ആൽഫവെഞ്ച്വർ,ആൽഫസെറീൻ എന്നീ ഇരട്ടഫ്ളാറ്റ് സമുച്ചയമാണ് ഏറ്റവും കൂടുതൽ ജനവാസമുളള പ്രദേശത്ത് സ്ഥിതിചെയ്യുന്നത്. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഈ പ്രദേശത്തെ 'അപകടംഒഴിവാക്കൽ മേഖല'യായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചു. പരിസരവാസികൾക്ക് മാറിത്താമസിക്കുവാനുള്ള നഗരസഭയുടെ മുന്നറിയിപ്പും സുരക്ഷാനടപടികളും അടിയന്തിരഘട്ടത്തിൽ ബന്ധപ്പെടുവാനുളള ഹെൽപ്പുലൈനും തയ്യാറായി.
തേവര സേക്രഡ്ഹാർട്ട് കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളിലാണ് താല്കാലിക സുരക്ഷാകേന്ദങ്ങൾ
മുന്നറിയിപ്പ് ഇങ്ങനെ:
പ്രദേശത്തെ താമസക്കാരും വാണിജ്യ സ്ഥാപന ഉടമകളും നിയന്ത്രിതസ്ഫോടനം നടക്കുന്നദിവസം രാവിലെ 9ന് മുമ്പേ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് സ്വയം മാറണം.
പൊലീസ് അധികൃതരുടെ അനുമതിയോടെ മാത്രം അപകടം ഒഴിവാക്കൽ മേഖലക്ക് പുറത്ത് നിന്ന് കെട്ടിടംപൊളിക്കുന്നത് വീക്ഷിക്കാം
ഒഴിഞ്ഞുപോകുന്നവർ കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തണം
മെയിൻ സ്വിച്ച് ഉൾപ്പെടെ എ.സി, ഇലക്ട്രിക്ക്- ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എല്ലാം സ്വിച്ച് ഓഫ് ചെയ്യുക
വളർത്തുമൃഗങ്ങളെ കെട്ടിടത്തിനകത്ത് പാർപ്പിക്കുകയോ പൊടികയറാതെ കൂട് പൊതിഞ്ഞ് സംരക്ഷിക്കുകയോ ചെയ്യുക.
വയോജനങ്ങളേയും ശയ്യാവലംബികളായവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും
കിടപ്പുരോഗികൾക്ക് വൈദ്യസഹായംആവശ്യമുളളവർ നേരത്തെ അറിയിക്കണം.
ഹെൽപ്പ്ലൈൻ നമ്പറുകൾ:
വിനുജോസഫ് : 9447434322
ശ്യാംകുമാർ: 9633133366
ആംബുലൻസ് മരട്നഗരസഭ : 9349756668