അങ്കമാലി : കേരളത്തിലെ ആട് കർഷകരുടെ സംഘടനയായ അജപാലകരുടെ നേതൃത്വത്തിൽ മൂക്കന്നൂർ എസ്. എച്ച് പബ്ലിക് സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച സംസ്ഥാന ആട് പ്രദർശന മത്സരത്തിൽ മലപ്പുറം എടപ്പാളിലെ കെ.പി. വിനീഷ് ആനക്കരയ്ക്ക് ഒന്നാം സ്ഥാനവും മൂക്കന്നൂർ അട്ടാറ നൈജോ പുളിക്കൽ രണ്ടാം സ്ഥാനവും ലഭിച്ചു. ഇടപ്പള്ളി രുദ്രദാസിനാണ് മൂന്നാം സ്ഥാനം ആട് പ്രദർശന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കോഓർഡിനേറ്റർ തോമസ് മുഞ്ഞേലി അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് അഡ്വ. എം.പി. ജോൺസൺ, ഡോ. അനുരാജ് എന്നിവർ സമ്മാനങ്ങൾ നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 176 കർഷകർ പങ്കെടുത്തു.