asadi

വൈപ്പിൻ : ഭരണഘടനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യസംഘം വൈപ്പിൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായി ബീച്ചിൽ ആസാദിസംഗമം സംഘടിപ്പിച്ചു. സംഗമത്തിന് ആരംഭം കുറിച്ച് ബീച്ചിൽ നടത്തിയ ചിത്രരചന ടി.എ. സത്യപാൽ ഉദ്ഘാടനം ചെയ്തു. കവി സമ്മേളനം പദ്മനാഭൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. അയ്യമ്പിള്ളി ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ് വൈറ്റില, പറവൂർ ബാബു, നീണ്ടൂർ വിജയൻ, കുസുംഷലാൽ, ബാബു മുനമ്പം, വിവേകാനന്ദൻ മുനമ്പം, അമ്മിണി ദാമോദരൻ, എം.വി. വിജയകുമാരി എന്നിവർ കവിത അവതരിപ്പിച്ചു. ഒ.കെ. കൃഷ്ണകുമാർ, കെ.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ചേർന്ന ആസാദിസംഗമം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര അദ്ധ്യക്ഷത വഹിച്ചു. ഗായത്രി വർഷ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ശീതൾ ശ്യാം, അമൽ സി.എസ് , അമൽ ജോസ്, ശില്പ സുരേന്ദ്രൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, പദ്മനാഭൻ കാവുമ്പായി , ഒ.കെ. കൃഷ്ണകുമാർ സംസാരിച്ചു. എസ്.എഫ്.ഐ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികൾ ചെറായി ദേവസ്വം നടയിൽ നിന്ന് ബീച്ചിലേക്ക് മാർച്ച് ചെയ്തു.