കോട്ടയം : അവശ്യവസ്തുക്കൾക്ക് വിലവർദ്ധിപ്പിച്ച് ബി.ജെ.പി സർക്കാർ സാധാരണക്കാരുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ് എം.എൽ.എ, കുര്യൻ ജോയി, ടോമി കല്ലാനി, ലതികാ സുഭാഷ്, പി.എ.സലീം, ജോസി സെബാസ്റ്റിൻ, നാട്ടകം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു