പൊൻകുന്നം: തേക്കടിയിലേക്കുള്ള യാത്രാമധ്യേ മുതിർന്ന ബി.ജെ.പി.നേതാവ് എൽ.കെ.അഡ്വാനി നാളെ എലിക്കുളത്തെത്തും. എലിക്കുളത്തെ സ്‌പൈസ് റിസോർട്ടിലാണ് അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ഉച്ചഭക്ഷണം. ഒരുമണിക്കൂറിന് ശേഷം അദ്ദേഹം തേക്കടിക്ക് തിരിക്കും. ഒരാഴ്ച തേക്കടിയിലെ സ്‌പൈസ് റിസോർട്ടിലാണ് താമസം. 13നാണ് മടക്കയാത്ര.