പത്തനംതിട്ട: ഇന്ത്യൻ നിയമങ്ങളിൽ ഇവിടെ ജീവിക്കുന്ന എല്ലാ വ്യക്തികൾക്കും തുല്യ അവകാശമുണ്ടെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടു. മീരാണ്ണൻ മീരാ റാവുത്തർ ട്രസ്റ്റ് വാർഷിക സമ്മേളനവും പൗരത്വ നിയമ ഭേതഗതിയെക്കുറിച്ചുള്ള സെമിനാറും പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമാനുസൃത രീതിയിലല്ലാതെ ഒരു വ്യക്തിയുടെയും ജീവനും സ്വാതന്ത്ര്യവും തടസ്സപ്പെടുത്താൻ പാടില്ല എന്ന നിയമമുള്ള ഇന്ത്യയിലാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതി പാസ്സാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയത് ഇന്ത്യയ്ക്കു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രസ്റ്റ് പ്രസിഡന്റ് വി.ഷേയ്ഖ് പരീദ് അദ്ധ്യക്ഷത വഹിച്ചു. തീരദേശ സംരക്ഷണ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ.ഷേയ്ഖ് പരീദ് മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ആത്മീയ പ്രഭാഷണം നടത്തി. പത്തനംതിട്ട ജുമാ മസ്ജിദ് പ്രസിഡന്റ് എച്ച്.ഷാജഹാൻ, മുസ്ലിയാർ എൻജിനിയറിംഗ് കോളേജ് ചെയർമാൻ പി.ഐ ഷരീഫ് മുഹമ്മദ്,വനം വകുപ്പ് മന്തിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യൂബ് അഴൂർ, മീരണ്ണൻ മീരാറാവുത്തർ ട്രസ്റ്റ് രക്ഷാധികാരികളായ
മീരാ ണ്ണൻ മീര, എം.മീരാണ്ണൻ മീരാ, സെക്രട്ടറി എം.മീരാ ണ്ണൻ മീര, ജോയിന്റ് സെക്രട്ടറി റഷീദ് ആനപ്പാറ, ട്രഷറർ ച അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് റിയാസ് അലിയാർ മുഹമ്മദ് ഷാജി, കെ.മീരാണ്ണൻ മീരാ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വി.ഷേയ്ഖ് പരീദ് (പ്രസിഡന്റ്), റിയാസ് അലിയാർ ( വൈസ് പ്രസിഡന്റ്), എം.മീരാണ്ണൻ മീരാ (സെക്രട്ടറി), റഷീദ് ആനപ്പാറ (ജോയിന്റ് സെക്രട്ടറി), എൻ അബ്ദുൽ ഖാദർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.