പത്തനംതിട്ട : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഡിസ്ട്രിക്ട് കൺവെൻഷൻ നാളെ മുതൽ 12 വരെ പുത്തൻരപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും.വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ പി.സി ചെറിയാൻ, കെ.ജെ തോമസ്,റെജി ശാസ്താം കോട്ട,വർഗീസ് ഏബ്രഹാം,തോമസ് ഫിലിപ്പ് വെൺമണി,ഷിബു തോമസ് ഒക്കലഹോമ എന്നിവർ സുവിശേഷ പ്രഭാഷണം നടത്തും.9ന് രാവിലെ 10ന് സോദരീ സമാജം സമ്മേളനം,10ന് രാവിലെ 10ന് സൺഡേ സ്കൂൾ,പി.വൈ.പി.എ സമ്മേളനം എന്നിവ നടക്കും.12ന് രാവിലെ 8.30ന് സംയുക്ത ആരാധനയോടെ സമാപിക്കും.