ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ഓഫീസുകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച ക്ഷേത്രവരുമാന വർദ്ധന പഠന സമിതിയലേക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ അവസരം ഒരുങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ജോലി നോക്കുന്ന ജീവനക്കാർ ,പെൻഷൻപറ്റി പിരിഞ്ഞവർ ,ക്ഷേത്ര ഉപദേശക സമിതികൾ ,അമ്പലങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റു സമിതികൾ ,ഭക്തജനങ്ങൾ തുടങ്ങി ക്ഷേത്ര കാര്യങ്ങളിൽ താത്പര്യം ഉള്ളവരിൽ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും നേരിട്ടും രേഖാമൂലവും സ്വീകരിയ്ക്കുന്നതിന് ഉദ്ദേശിക്കുന്നതായി ക്ഷേത്ര വരുമാന വർദ്ധന പഠനസമിതി കൺവീനർ ബി .ഉണ്ണികൃഷ്ണൻ അറിയിച്ചു .നിർദേശങ്ങളും അഭിപ്രായങ്ങളും ബി .ഉണ്ണികൃഷ്ണൻ ,വരുമാന വർദ്ധന പഠനസമിതി കൺവീനർ ,തിരുവിതാംകൂർ ദേവസ്വം ബോർഡ് ,എസ്റ്റേറ്റ് ഓഫീസ്ബിൽഡിംഗ് ,നന്തൻകോഡ്,തിരുവനന്തപുരം 3 എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ് . tdb3samithi@gmail.com എന്ന ഈമെയിലും നിർദേശങ്ങൾ സമർപ്പിക്കാം . വി .ഹരീന്ദ്രനാഥ് , പി .പദ്മകുമാർ എന്നിവരും അംഗങ്ങളായിട്ടുള്ളതാണ് സമിതി .