അടൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് അടൂർ യൂണിയന്റെ അടിയന്തര യോഗം പ്രസിഡന്റ്‌ അനിൽ നെടുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടി.എസ്.എൻ.ഡി. പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയം യൂത്ത് മൂവ്മെന്റ് താലൂക്ക് സെക്രട്ടറി സുജിത് മണ്ണടി അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടുകൊണ്ടു സംഘടനയെ തളർത്തുന്നതിനായി നടത്തുന്ന കുപ്രചാരണങ്ങളിൽ യൂണിയൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.യോഗത്തിന്റെയും യൂണിയനുകളുടെയും ശാഖകളുടെയും സ്ഥാപനങ്ങളുടെയും ഇന്നത്തെ വളർച്ചയ്ക്ക് നിർണായക പങ്കു വഹിച്ചു മുന്നോട്ടു പോകുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യൂണിയന്റെയും കീഴിലുള്ള യൂത്ത് മൂവ്മെന്റ് യൂണിറ്റുകളുടെ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയമാണ് അവതരിപ്പിച്ചത്.യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ്‌ രാഹുൽ അങ്ങാടിക്കൽ,ജോയിന്റ് സെക്രട്ടറിമാരായ രാഹുൽ മേലൂട്,ആര്യ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കണ്ണൻ,അനന്ദു,നന്ദു,അശ്വിൻ തുടങ്ങിയവർ പ്രസംഗിച്ചു.